Connect with us

Gulf

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലക്ക് ഇരട്ടനേട്ടം

Published

|

Last Updated

ദുബൈ: ചില്ലറ വില്‍പന മേഖലയിലെ മികവിന് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്കണോമിക് ഡെവലപ്‌മെന്റിന്റെ രണ്ട് പുരസ്‌കാരങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നേടി. ദുബൈ ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബൈ ഹ്യൂമന്‍ ഡെവലപ്‌മെന്റ് അപ്രീസിയേഷന്‍ അവാര്‍ഡ് എന്നിവയാണ് നേടിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് ലുലു എം ഡി എം എ യൂസുഫലി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം.
ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ലോക നിലവാരത്തിലുള്ള വിപണന കേന്ദ്രം ഒരുക്കുന്നതിന് തുടര്‍ന്നും ശ്രമിക്കുമെന്ന് എം എ യൂസുഫലി പറഞ്ഞു.
സ്വതന്ത്ര വ്യാപാര മേഖലയില്‍ ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍, വിനോദ സഞ്ചാര മേഖലയില്‍ ജുമൈര ബീച്ച് ഹോട്ടല്‍ തുടങ്ങിയവ പുരസ്‌കാരങ്ങള്‍ നേടി. ഔട്ട് സ്റ്റാന്റിംഗ് ബിസിനസിനുള്ള അവാര്‍ഡ് യു എ ഇ എക്‌സ്‌ചേഞ്ചിനാണ്. ദുബൈ മാളിലെ അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍, സെഞ്ച്വറി മാളിലെ ദി ഫേയ്‌സ് ഷോപ്പ്, കൊവാദി മാളിലെ യൂണ്‍, ദേര സിറ്റി സെന്ററിലെ പ്യുര്‍ ഗോള്‍ഡ് ജ്വല്ലേഴ്‌സ്, അല്‍ ഗുറൈര്‍ എക്‌സ്‌ചേഞ്ച് ബര്‍ ദുബൈ ബ്രാഞ്ച്, എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി, എമിറേറ്റ്‌സ് നാഷനല്‍ ഓയില്‍ കമ്പനി, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട്, യൂണിയന്‍ നാഷനല്‍ ബേങ്ക്, ഇന്റര്‍പോയില്‍ ഇന്റര്‍നാഷനല്‍ കമ്പനി, ബ്രിട്ടീഷ് ഓര്‍ക്കിഡ് നേഴ്‌സറി എന്നിവ വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നേടി.