Connect with us

National

നിതാരി കൂട്ടക്കൊല: കോലിയുടെയും കൂട്ടാളികളുടെയും ദയാഹരജി തള്ളാന്‍ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരേന്ദര്‍ കോലിയുടെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. കൂട്ടുപ്രതികളായ മറ്റു നാലുപേരുടെ ദയാഹരജിയും അംഗീകരിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

2005 – 2006 കാലയളവില്‍ തന്റെ തൊഴിലുടമയായ മോനിന്ദര്‍ സിംഗിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് സുരീന്ദര കോലി അറസ്റ്റിലായത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ആറ് കുട്ടികളെയും 20 വയസ്സായ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്ത് കൊന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു. തുടര്‍ന്നാണ് 2009ല്‍ അലഹബാദ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.