Connect with us

Kerala

മില്‍മ പാല്‍ വില വര്‍ധന നിലവില്‍ വന്നു

Published

|

Last Updated

milmaതിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന നിലവില്‍ വന്നു. ലിറ്ററിനു മൂന്നു രൂപയാണു വര്‍ധന. ഡബിള്‍ ടോണ്‍ഡ് പാലിനു ലീറ്ററിനു നാലു രൂപയും കൂടും. വില വര്‍ധിച്ചതോടെ സാധാരണ ഉപയോഗിക്കുന്ന അരലിറ്ററിന്റെ മഞ്ഞ കവറിലുള്ള പാലിന്റെ വില 18 രൂപയായി. ഇന്നലെ മുതല്‍ അയയ്ക്കുന്ന കവറുകളില്‍ പുതിയ വിലയാണ് അച്ചടിച്ചിരിക്കുന്നതെന്നു ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അറിയിച്ചു. നീലക്കവറിലുള്ള പാലിനു 19 രൂപയുമായി. ശനിയാഴ്ച മുതല്‍ തന്നെ പാല്‍ വില വര്‍ധിപ്പിച്ചെന്ന വാര്‍ത്തകള്‍ ചെയര്‍മാന്‍ നിഷേധിച്ചു.

Latest