Connect with us

Gulf

ഖത്തറിനും അല്‍ ജസീറക്കുമെതിരെ ഇസ്രയേല്‍

Published

|

Last Updated

al-jaseeraദോഹ: ഗാസയില്‍ പാലസ്തീന്‍ വിരുദ്ധ അക്രമം രൂക്ഷമാകുന്നതിനിടെ ഖത്തന്റെയും അല്‍ ജസീറ ചാനലിന്റെയും നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇസ്രയേല്‍ രംഗതെത്തി.ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലിബാര്‍മാന്‍ പറഞ്ഞു.അതേസമയം അല്‍ ജസീറയുടെ ഗാസ ഓഫീസിനു നേരെ ആക്രമണം നടന്നതായി ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തി.മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും അനുകൂലിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്രായേലിന്റെ ഖത്തര്‍ വിരുദ്ധ വികാരത്തിന് കാരണം.