Connect with us

Ongoing News

പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചു :സീറ്റ് ലഭിക്കാതെ 86,829 വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുളള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോഴും സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുന്നത് 86,829 വിദ്യാര്‍ഥികള്‍.
നിലവിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം ഒഴിവുവന്ന 13,724 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയത്. ഇതില്‍ 12,201 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ 1,523 സീറ്റുകളാണ് വിവിധ ജില്ലകളിലായി ആകെ ഒഴിഞ്ഞുകിടക്കുന്നത്. മൊത്തം 99,030 അപേക്ഷകളാണ് പ്ലസ്‌വണ്‍ പ്രവേശനത്തിനായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതുതായി അനുവദിക്കുന്ന 700 പ്ലസ്‌വണ്‍ ബാച്ചുകളിലൂടെ പ്രവേശനം ഉറപ്പാക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.
35,000 പേര്‍ക്ക് ഇത്തരത്തില്‍ പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ 426 അധികബാച്ചുകളിലെ 21,300 സീറ്റുകളിലേക്ക് ഏകജാലകംവഴിയും ബാക്കി സ്‌കൂളുകളിലേക്ക് നേരിട്ടുമായിരിക്കും പ്രവേശനം നടത്തുക. സ്‌കൂളുകള്‍ക്ക് കോംപിനേഷന്‍ തിരഞ്ഞെടുക്കാന്‍ തിങ്കളാഴ്ചവരെ സമയമുണ്ട്. 15നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.