Connect with us

National

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ഹര്‍ജാന്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.

Latest