Connect with us

National

ബിജെപിയില്‍ നിന്നു പുറത്താക്കിയ ആളുമായി അമിത് ഷാ വേദി പങ്കിട്ടു

Published

|

Last Updated

അംബാല: പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ രാഷ്ട്രീയ നേതാവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വേദി പങ്കിട്ടു. പത്ത് വര്‍ഷം മുമ്പ് പുറത്താക്കിയ ഡി പി യാദവുമായാണ് വേദി പങ്കിട്ടത്. ഹരിയാനയില്‍ തിങ്കളാഴ്ച നടന്ന റാലിയില്‍ വേദി പങ്കിട്ടതാണ് വിവാദമായത്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംബാലയിലാണ് റാലി സംഘടിപ്പിച്ചത്. അംബാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗോയല്‍ യാദവിന്റെ സുഹൃത്താണ്. ഗോയലാണ് യാദവിനെ പരിപാടിക്ക് ക്ഷണിച്ചത്. നിതീഷ് കഠാര വധക്കേസിലെ പ്രതി വികാസ് യാദവ് ഡി പി യാദവിന്റെ മകനാണ്.

Latest