Connect with us

Kerala

കോണ്‍ഗ്രസ് പരിപാടികളില്‍ ഫ്‌ളെക്‌സ് ഉപയോഗിക്കില്ലെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഫ്‌ളെക്‌സുകള്‍ ഉപയോഗിക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സുധീരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗാന്ധി സ്മൃതിയാത്ര നടത്തി. ഗാന്ധിപാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയായിരുന്നു യാത്ര. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കവയിത്രി സുഗതകുമാരിയും നിരവധി കോണ്‍ഗ്രസ് നേതാക്കളും സ്മൃതിയാത്രയില്‍ പങ്കെടുത്തു.

Latest