Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരിക്ക്

Published

|

Last Updated

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. 40 സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവയ്പ്പ് നടത്തി. ഈ മാസം 12ാമത്തെ തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെടിവെപ്പ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.