Connect with us

Kerala

തരൂരിന്റെ പ്രസ്താവന: ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കും: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമാദിയെ ശശി തരൂര്‍ പ്രശംസിച്ചത് സംബന്ധിച്ച് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തരൂരില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി എടുത്താല്‍ മതിയെന്നാണ് നേതാക്കളുടെ നിലപാട്. ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും തരൂരിനെ മുഖപ്രസംഗത്തിലൂടെ പേര് പരാമര്‍ശിക്കാതെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Latest