Connect with us

National

സദാശിവത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ കേരള ഗവര്‍ണറാക്കിയതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. വിരമിക്കുന്ന ജഡ്ജിമാര്‍ നിശ്ചിതകാലത്തേക്ക് പുതിയ പദവികള്‍ ഏറ്റെടുക്കുന്നത് വിലക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിയില്‍ വാദം കേട്ട ശേഷമാണ് സുപ്രീകോടതി വിഷയത്തിലിടപെടാന്‍ വിസ്സമ്മതിച്ചത്.
വിരമിച്ച ജഡ്ജിമാര്‍ പദവി ഏറ്റെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരജി തള്ളി ഉത്തരവിറക്കാനും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തയ്യാറായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെരെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. കേരളാ ഗവര്‍ണറായിരുന്ന ഷീലാ ദീക്ഷിത് രാജിവെച്ച ഒഴിവിലേക്കാണ് സദാശിവത്തെ നിയമിച്ചത്.

Latest