Connect with us

Eranakulam

ആരാധനാലയ നിര്‍മാണ അനുമതി നിഷേധിക്കാനാകില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാരണത്താല്‍ ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് അനുമതി നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പള്ളി പുനര്‍ നിര്‍മാണത്തിന് അനുമതി നിഷേധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് കത്തിപ്പാറത്തറ സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്.
ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. ഇതിനായി നിയമാനുസൃതമായ മറ്റ് നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും ആരാധനാലയ നിര്‍മാണവുമായി ബന്ധപ്പെട്ട 2005ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സാമുദായിക സംഘര്‍ഷത്തിന്റെയോ ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിലോ അനുമതി നിഷേധിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest