National
ബീഹാറില്‍ ദലിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍
പാറ്റ്‌ന: ആറ് ദലിത് പെണ്‍കുട്ടികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ബോജ്പൂര്‍ ജില്ലയിലെ കുര്‍മുരിയില്‍ ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.
പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്നതിനായി കുര്‍മുരിയിലെ ഒരു കടയില്‍ വില്‍പനക്കെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. വിറ്റ വസ്തുക്കളുടെ പണം ലഭിക്കാന്‍ താമസമുണ്ടെന്നും കാത്തിരിക്കണമെന്നും പറഞ്ഞ ഇടപാടുകാരനായ നീല്‍നിധി രാത്രി വൈകി കൂട്ടുകാരുമായെത്തി പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
---- facebook comment plugin here -----