National
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബി ജെ പി വളരെവേഗം മുന്നേറുന്നതിന്റെ തെളിവാണ് മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും തിരഞ്ഞെടുപ്പ് വിജയമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ.
നരേന്ദ്ര മോദിയെ നേതാവായി ജനങ്ങള്‍ അംഗീകരിച്ചതിനു തെളിവാണ് തിരഞ്ഞെടുപ്പു ജയം. രാജ്യത്ത് മോദിതരംഗം നിലനില്‍ക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കും. പിന്തുണ സ്വീകരിക്കുന്നതു സംബന്ധിച്ച് എന്‍ സി പിയുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
---- facebook comment plugin here -----