Connect with us

Kozhikode

മര്‍കസ് സമ്മേളനം: ആദ്യ പരിപാടികള്‍ക്ക് രൂപം നല്‍കി

Published

|

Last Updated

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ആദ്യ പരിപാടികള്‍ക്ക് സ്വാഗതസംഘം കണ്‍വീനര്‍മാരുടെ യോഗം രൂപം നല്‍കി. ഉലമാ കോണ്‍ഫറന്‍സ്, ആത്മീയ സദസ്സ്, എജ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ്, കാര്‍ഷിക പ്രദര്‍ശനം, എജ്യൂക്കേഷണല്‍ എക്‌സ്‌പോ, അലുംനി മീറ്റ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ ആരംഭിക്കും. ഡിസംബര്‍ 1 മുതല്‍ യൂണിറ്റില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക സ്വീകരണം ഏര്‍പ്പെടുത്തും. 

കണ്‍വീനേഴ്‌സ് മീറ്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതംസംഘം ചെയര്‍മാന്‍ കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു. സി. മുഹമ്മദ് ഫൈസി വിഷയമവതരിപ്പിച്ചു. അബ്ദുല്‍ ഫത്താഹ് അവേലം, മുഹമ്മദ് തുറാബ് തങ്ങള്‍, എം.എ.എച്ച് അസ്ഹരി, മജീദ് കക്കാട്, അബ്ദുറഹിമാന്‍ ബാഖവി, നാസര്‍ ചെറുവാടി, ജലീല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.പി സിദ്ധീഖ് ഹാജി സ്വാഗതമാശംസിച്ചു.
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് എളേറ്റില്‍, മാവൂര്‍, താമരശ്ശേരി ഡിവിഷനുകളില്‍ നിന്ന് കാല്‍നടയായി വന്ന എസ്.എസ്.എഫിന്റെ വിളംബരജാഥയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സി.മുഹമ്മദ് ഫൈസി, അബ്ദുല്‍ ഫതാഹ് തങ്ങള്‍, തുറാബ് തങ്ങള്‍, ജലീല്‍ സഖാഫി ജാഥാംഗങ്ങളെ അനുമോദിച്ചു.

Latest