Connect with us

Business

ബാങ്ക് പാസ്ബുക്കിന് മൊബൈല്‍ ആപ്പുമായി എസ് ബി ഐ

Published

|

Last Updated

sbiമുംബൈ: ബാങ്ക് എക്കൗണ്ട് പാസ്ബുക്ക് മൊബൈലില്‍ ലഭിക്കുന്ന പുതിയ ആപ്പുമായി എസ് ബി ഐ. എംപാസ്ബുക്ക് എന്ന ഈ സംവിധാനം ബാങ്കിന്റെ സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ മൊബെല്‍ ആപ്ലിക്കേഷന്റെ ഭാഗമാണ്.

സേവിംഗ് എക്കൗണ്ടുകളുടേയും കറന്റ് എക്കൗണ്ടുകളുടേയും യഥാര്‍ത്ഥ പാസ്ബുക്കിന്റെ ഇലക്ട്രോണിക് രൂപമാണിത്. ഇതിലൂടെ ബാങ്ക് ഇടപാടുകളുടെ വിശദവിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഐ ഒ എസ്, ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കുള്ള ആപ്ലിക്കേഷനുകളും ഉടന്‍ പുറത്തിറക്കുമെന്ന് എസ് ബി ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

Latest