National
കേസരിയിലെ ലേഖനത്തെ ആര്‍ എസ് എസ് തള്ളി
ന്യൂഡല്‍ഹി: കേസരി വാരികയിലെ വിവാദ ലേഖനത്തെ തള്ളി ആര്‍ എസ് എസ് ദേശീയ നേതൃത്വം രംഗത്ത്. കേസരിയിലെ ലേഖനവുമായി ബന്ധമില്ല. ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണന്നും ആര്‍ എസ് എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണമെന്നാണ് ആര്‍ എസ് എസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിക്കു പകരം നെഹ്‌റുവിനെയായിരുന്നു ഗോഡ്‌സെ വധിക്കേണ്ടിയിരുന്നതെന്നായിരുന്നു ലേഖനത്തിലെ വിവാദ പരാമര്‍ശം. ലേഖനത്തിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ലേഖനത്തെ എതിര്‍ത്ത് ആര്‍ എസ് എസ് ദേശിയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
---- facebook comment plugin here -----