Connect with us

Ongoing News

യാത്രയില്‍ ആവേശമായി കാന്തപുരത്തിന്റെ ദര്‍സ്

Published

|

Last Updated

ഹുബ്ലി: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കര്‍ണാടക യാത്ര കന്നട ജനതക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്ന് ജൈത്രയാത്ര തുടരുന്നു. വിജ്ഞാന ദാഹികള്‍ക്ക് ആവേശമായി കാന്തപുരം സ്വഹീഹുല്‍ ബുഖാരി ദര്‍സ് നടത്തിയത് നവ്യാനുഭവമായി. ഇന്നലെ രാവിലെ ഹുബ്ലിയില്‍ രിയാളുല്‍ ജന്ന ദര്‍സിലാണ് നൂറുകണക്കിന് മത വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാന്തപുരം ദര്‍സ് എടുത്തത്. ജാമിഅ മര്‍കസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെടുക്കുന്ന ബുഖാരി ക്ലാസുകള്‍ ലോകപ്രശസ്തമാണ്. ഹുബ്ലിയില്‍ കാന്തപുരം തുടക്കം കുറിച്ച ദര്‍സ് പിന്‍പറ്റി കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി മതപഠന ക്ലാസുകളും സ്ഥിരം ദര്‍സുകളും സംഘടിപ്പിക്കുമെന്ന് ഹുബ്ലി രിയാളുല്‍ ജന്ന പ്രിന്‍സിപ്പല്‍ അല്ലാമാ മുഫ്തി സല്‍മാന്‍ മിസ്ബാഹി പറഞ്ഞു.