Connect with us

Kasargod

സിപിഐ(എം) പ്രവര്‍ത്തകന്റെ കൊല: ഒരാള്‍കൂടി പിടിയില്‍

Published

|

Last Updated

കാസര്‍കോട്: കുമ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മുരളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി പിടിയില്‍. വരദു എന്ന രാജനാണ് ഇന്ന് പോലീസ് പിടിയിലായത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ മിഥുന്റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും.തിങ്കളാഴ്ചയാണ് ഒരു സംഘം ആളുകള്‍ മുരളിയെ ബൈക്ക് തടഞ്ഞുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

Latest