Connect with us

Ongoing News

ഐഎസ്എല്ലില്‍ ഗോവ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു

Published

|

Last Updated

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിലെ 63, 79 മിനിറ്റുകളില്‍ സ്ലെപ്പിക്കയും 69-ാം മിനിറ്റില്‍ സാന്റോസുമാണ് ഗോവയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.

ജയത്തോടെ പോയിന്റ് നിലയില്‍ കേരളത്തിനൊപ്പമെത്തിയ ഗോവ ഗോള്‍ ശരാശരിയില്‍ കേരളത്തെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.

---- facebook comment plugin here -----

Latest