Connect with us

Alappuzha

സോളാര്‍ സമരം വന്‍ വിജയമെന്ന് പിണറായി

Published

|

Last Updated

ആലപ്പുഴ: സോളാര്‍ വിവാദത്തല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധവും രാപ്പകല്‍ സമരവും വന്‍ വിജയമായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കാന്‍ കഴിഞ്ഞതും മുഖ്യമന്ത്രിയുടെ രാജി ഒരു രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതും സമരത്തിന്റെ വിജയമാണെന്നും പിണറായി പറഞ്ഞു. കെ എം മാണിയെ ഇടത് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ സി പി എം നീക്കം നടത്തിയിട്ടില്ല. മാണിയെ മഹത്വവല്‍ക്കരിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

---- facebook comment plugin here -----

Latest