Ongoing News
നാലാം ടെസ്റ്റ്: വാര്‍ണര്‍ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്
സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. നാലാം ടെസ്റ്റിന്റെ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. സെഞ്ച്വറി നേടിയ വാര്‍നറുടെ മികവിലാണ് ഓസീസ് ആദ്യ ദിനം ഭദ്രമാക്കിയത്.
ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. സെഞ്ച്വറി നേടിയ വാര്‍നറെ 101ല്‍ നില്‍ക്കേ അശ്വിന്റെ പന്തില്‍ മുരളീ വിജയ് പിടിച്ച് പുറത്താക്കി. സെഞ്ച്വറിയിലേക്ക് കുതിക്കവേ റോജേഴ്‌സിനെ വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കേ മുഹമ്മദ് ഷാമിയും പുറത്താക്കി. 61 റണ്‍സുമായി വാട്‌സനും 82 റണ്‍സുമായി സ്മിത്തുമാണ് ക്രീസില്‍.
നാല് ടെസ്റ്റുകളുടെ പരമ്പര ഇതിനകം തന്നെ ഓസീസ് 2-0ന് സ്വന്തമാക്കിയിരുന്നു.
---- facebook comment plugin here -----