National
ഡല്‍ഹി പീഡനം: ടാക്‌സി ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25കാരിയെ ടാക്‌സി കാറില്‍ പീഡിപ്പിച്ച കേസിലെ പ്രതി കാര്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെതിരെ ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റം ചുമത്തി. ബലാലത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ശിക്ഷാര്‍ഹമായ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ വിചാരണക്കോടതില്‍ ഡിസംബര്‍ അവസാന വാരമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. 100 പേജ് വരുന്ന കുറ്റപത്രത്തില്‍ 44 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസതരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് രാത്രി ജോലീ കഴിഞ്ഞ് പ്രതിയുടെ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ഡിസംബര്‍ ഏഴിന് ശിവുകാര്‍ അറസ്റ്റിലാകുകയും ചെയ്തു.
---- facebook comment plugin here -----