Connect with us

Kerala

വിഴിഞ്ഞം വെടിവെപ്പ്: കോസ്റ്റ് ഗാര്‍ഡിനെതിരെ ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം:വിഴിഞ്ഞത്ത് രണ്ട് മത്സ്യത്തൊഴികള്‍ക്കു നേരെ വെടിയുതിര്‍ത്ത കോസ്റ്റഗാര്‍ഡിന്റെ നടപടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കോസ്റ്റ്ഗാര്‍ഡ് കുറെക്കുടെ അവധാനത്തോടെ പെരുമാറണമായിരുന്നുവെന്നും ഈ കാര്യത്തില്‍ സര്‍ക്കാരിനുളള പ്രതിഷേധം ഡിജിപി കോസറ്റ്ഗാര്‍ഡിനെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം കടലില്‍ ഉണ്ടായ വെടിവെപ്പില്‍ റോയും തീരസംരക്ഷണസേനയും അന്വേഷണം ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാവും അന്വേഷിക്കുക. മത്സ്യബന്ധന ബോട്ടിലേക്ക് വെടിവെക്കാനുണ്ടായ സാഹചര്യമാണ് പരിശോധിക്കുക. ഈ മാസം 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Latest