Connect with us

First Gear

ടൊയോട്ട ഹൈ എയ്‌സ് ഈ വര്‍ഷം ഇന്ത്യയില്‍

Published

|

Last Updated

വിദേശങ്ങളില്‍ സുപരിചിതമായ ടൊയോട്ട ഹൈ എയ്‌സ് 2015ല്‍ ഇന്ത്യയില്‍ പുറത്തിറക്കും. ഗ്രെയ്റ്റര്‍ നോയിഡല്‍ നടക്കുന്ന നാലാമത് ബസ് ആന്‍ഡ് വെഹിക്കിള്‍ ഷോയില്‍ ഹൈ എയ്‌സ് പ്രദര്‍ശനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

10 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാവുന്ന വാനാണ് ഹൈ എയ്‌സ്. 135 ബി എച്ച് പി 300 എന്‍ എം ശേഷിയുള്ള 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൈ എയ്‌സിനു കരുത്തേകുന്നത്. നാല് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഡ്യുവല്‍ എയര്‍ ബാഗ്, എ ബി എസ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഇതിനുണ്ട്. പിന്നിലെ ഡോറുകള്‍ സ്ലൈഡിങ് ടൈപ്പാണ്. എല്ലാ സീറ്റുകളുടെയും ബാക്ക് റെസ്റ്റ് ചെരിക്കാനാവും.

---- facebook comment plugin here -----

Latest