Connect with us

National

കിരണ്‍ ബേദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍; പരിഹാസത്തോടെ ബേദി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കപ്പെട്ട രണ്ട് നേതാക്കളും തമ്മില്‍ വാക് പോര് തുടങ്ങി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും ബിജെപി നേതാവ് കിരണ്‍ ബേദിയുമാണ് “പ്രസ്താവന യുദ്ധ”ത്തിന് തുക്കമിട്ടത്.
“കിരണ്‍ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതില്‍ അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങളെ പരസ്യ സംവാദത്തിന് ക്ഷണിക്കുന്നു.” എന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സംവാദം ജനാധിപത്യത്തിന് ഗുണകരമാണെന്നും ഡല്‍ഹിയിലെ പ്രധാന പ്രശ്‌നങ്ങളെ കുറിച്ച് പരസ്യമായി സംവാദം നടത്താമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് മുപടിയുമായി കിരണ്‍ ബേദി രംഗത്തെത്തി. കെജ്‌രിവാളിന് സംവാദത്തില്‍ മാത്രമാണ് താല്‍പര്യം. സംവാദം നടത്താന്‍ താന്‍ തയ്യാറാണ്. പക്ഷേ അത് ഡല്‍ഹി നിയമസഭയില്‍ വച്ചായിരിക്കുമെന്നും ബേദി പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളികളായിരുന്നു ഇരുവരും. പിന്നീട് കെജിരിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കിരണ്‍ബേദി ബിജെപിയില്‍ ചേര്‍ന്നത്. ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്.