Connect with us

Ongoing News

ദേശീയ സ്‌കൂള്‍ കായികമേള: കേരളം കിരീടം നിലനിര്‍ത്തി

Published

|

Last Updated

റാഞ്ചി: റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കിരീടം നിലനിര്‍ത്തി.തുടര്‍ച്ചയായി പതിനെട്ടാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 36 സ്വര്‍ണമടക്കം 55 മെഡലുകള്‍ നേടിയ കേരളം 212 പോയിന്റ് നേടി.കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ നടന്ന സ്‌കൂള്‍ മീറ്റില്‍ 38 സ്വര്‍ണമായിരുന്നു കേരളത്തിന്റെ സമ്പാദ്യം.തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.റാഞ്ചിയിലെ ബിര്‍സമുണ്ട അത്‌ലറ്റിക് സ്‌റ്റേഡിയത്തിലായിരുന്നു ദേശീയ സ്‌കൂള്‍ കായിക മേള നടന്നത്.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ചാക്കോ തോമസ്, സീനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സെന്റ് മേരീസിലെ ഡൈബി സെബാസ്റ്റിയന്‍, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ അപര്‍ണ റോയ്, സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഹഫ്‌സീന്‍, സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ വിനിജ വിജയന്‍, സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീം എന്നിവരും സ്വര്‍ണം നേടി.

Latest