Connect with us

Kerala

ഷിബിന്റെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം

Published

|

Last Updated

കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സര്‍വകക്ഷി ലോകത്തില്‍ തീരുമാനമായി. 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു.വസ്തുവകകള്‍ കത്തിനശിച്ചവര്‍ക്കും നഷ്ടത്തിന്റെ വ്യാപ്തി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വടകരയില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞമാസം 22ന് രാത്രിയായിരുന്നു ഷിബിന്‍അക്രമിക്കപ്പെടുന്നത്. നെഞ്ചില്‍ കുത്തേറ്റ ഷിബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒളിവില്‍ പോയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു.