Connect with us

National

മദര്‍ തെരേസയ്‌ക്കെതിരായ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം വിവാദത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ സേവനങ്ങളിലൂടെ മദര്‍ തെരേസ മതംമാറ്റവും ഉദ്ദേശിച്ചിരുന്നെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമാകുന്നു. മദര്‍ തെരേസയുടെ സേവനങ്ങള്‍ നല്ലതായിരിക്കാം. പക്ഷേ അവയ്ക്ക് പിറകില്‍ ശുശ്രൂഷിക്കുന്നവരെ ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കുക എന്ന ലക്ഷ്യവും ഉണ്ടെന്നായിരുന്നു മോഹന്‍ഭഗവതിന്റെ പരാമര്‍ശം. ഭരത്പൂരില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
എന്നാല്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. മദര്‍ തെരേസയ്‌ക്കൊപ്പം കുറച്ച് മാസങ്ങള്‍ താന്‍ സേവനം ചെയ്തിട്ടുണ്ടെന്നും ശ്രേഷ്ഠയായ അവരെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഡല്‍ഹി രൂപതയും ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. എന്നാല്‍ മോഹന്‍ ഭഗവത് അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ആര്‍എസ്എസ് വിശദീകരിച്ചു.

Latest