Connect with us

National

ജമ്മു കാശ്മീരില്‍ പുതിയ സര്‍ക്കാര്‍ മാര്‍ച്ച് 1ന് അധികാരമേല്‍ക്കും

Published

|

Last Updated

പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും.

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പുതിയ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധാകാരമേല്‍ക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയും പി ഡി പി(പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി)യും തമ്മില്‍ ധാരണയായി. പി ഡി പിയുടെ മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയും ബി ജെ പിയുടെ നിര്‍മ്മല്‍ സിംഗിന് ഉപമുഖ്യമന്ത്രിയുമാകും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബുധനാഴ്ച മുഫ്തി മുഹമ്മദ് സെയ്ദ് കൂടിക്കാഴ്ച നടത്തും. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.