Connect with us

Kerala

വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പുമായിചര്‍ച്ച നടത്തി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡറില്‍ നിന്ന് പിന്‍മാറിയ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കബോട്ടാഷ് നിയമത്തിന്റെ ഇളവുമായി ബന്ധപ്പെട്ട അവ്യക്തതതയാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് അദാനി അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പരിഹരിക്കുമെന്ന് അദാനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡറില്‍ നിന്ന് കമ്പനികള്‍ പിന്‍മാറിയത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇളവ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെന്‍ഡറില്‍ നിന്ന് പിന്‍മാറിയ മറ്റു രണ്ടു കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആയിരുന്നു. എന്നാല്‍ പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു കമ്പനി പോലും തയ്യാറായില്ല. അദാനി ഉള്‍പ്പെടെയുള്ള കമ്പനികള്‍ പിന്‍മാറുകയായിരുന്നു. ഇതോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചിരുന്നു.

Latest