Connect with us

National

സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തുന്ന പോരാട്ടങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇതിനുള്ള നിയമനിര്‍മ്മാണത്തിനായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിലായം അനുമതി നല്‍കി. നിയമം നിലവില്‍ വരുന്നതോടെ ഭീകരാക്രമണത്തിനെതിരെ സൈന്യം നടത്തുന്ന നീക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. ഇത്തരം റിപ്പോര്‍ട്ടിങ് തീവ്രവാദികള്‍ക്ക് സഹായകരമാകുമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
സൈനിക നിക്കങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ത്താ വിതരണമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം റിപ്പോര്‍ട്ടിങ് തടയേണ്ടതാണെന്ന് നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. മുംബൈ ഭീകരാക്രമണ സമയത്ത് മാധ്യമങ്ങളുടെ തത്സമയ സംപ്രേഷണം ഭീകരരെ സഹായിച്ചിരുന്നെന്ന് നേരത്തെ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.

Latest