Connect with us

Techno

ഇനി അയച്ച മെയിലുകള്‍ കൈവിടില്ല

Published

|

Last Updated

ജിമെയിലില്‍ അയച്ച മെയിലുകള്‍ ഇനി കൈവിട്ടു പോവില്ല. ഇനി മുതല്‍ അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാന്‍ ജിമെയില്‍ സൗകര്യമേര്‍പ്പെടുത്തി. രണ്ടു സ്‌റ്റെപ്പുകളില്‍ ജിമെയില്‍ അക്കൗണ്ടില്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം.

1. ജിമെയില്‍ സെറ്റിംഗ്‌സില്‍ “ലാബ്‌സ്” എന്ന ടാബ് കണ്ടെത്തുക. “അണ്‍ ഡു സെന്‍ഡ്” എന്ന ഫീച്ചര്‍ കണ്ടെത്തുക. ജിമെയിലിലെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ടാബാണ് ലാബ്‌സ്

2.”അണ്‍ ഡു സെന്‍ഡ്” ഫീച്ചര്‍ എനേബിള്‍ ചെയ്യുക. സെറ്റിങ്‌സ് സേവ് ചെയ്യുക.

“അണ്‍ ഡു സെന്‍ഡ്” ഫീച്ചര്‍ എനേബിള്‍ ആയോ എന്നറിയുന്നതിന് ഒരു മെയില്‍ സ്വന്തം അഡ്രസിലേക്ക് തന്നെ അയക്കുക. സ്‌ക്രീനിന് മുകളില്‍ “അണ്‍ ഡു സെന്‍ഡ്” എന്ന് തെളിയും. അതില്‍ ക്ലിക്ക് ചെയ്താല്‍ മെയില്‍ തിരിച്ചുവിളിക്കാം.