Connect with us

Ongoing News

സായിയിലെ ആത്മഹത്യ: അന്വേഷണത്തിന് വിദഗ്ധ സമിതി

Published

|

Last Updated

ന്യൂഡല്‍ഹി: ആലപ്പുഴ സായി കായിക പരിശീലന കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരു കുട്ടി മരിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി. കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് ആത്മഹത്യ മൂലമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനായി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സ്ഥാപിക്കും. സായിയില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കും. കുട്ടികള്‍ക്ക് യോഗ പരിശീലനം നിര്‍ബന്ധമാക്കും. സായിക്കായി പുതിയ ഹോസ്റ്റല്‍ നിര്‍മിച്ചു നല്‍കും. വിഷക്കായ കഴിച്ച് ആശുപത്രിയിലുള്ള് മൂന്ന് കുട്ടികളുടേയും വിദഗ്ധ ചികില്‍സക്കായി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മരിച്ച അപര്‍ണയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

Latest