Connect with us

International

ബോസ്റ്റണ്‍ ബോംബാക്രമണം: പ്രതിക്ക് വധശിക്ഷ

Published

|

Last Updated

ബോസ്റ്റണ്‍: 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ഇരട്ട ബോംബ് സ്േഫാടനക്കേസിലെ പ്രതിക്് യു എസ് കോടതി വധശിക്ഷ വിധിച്ചു. ബോംബാക്രമണം ആസൂത്രണം ചെയ്ത യുവ സഹോദരങ്ങളില്‍ ഇളയവനായ സോക്കര്‍ എസ് സര്‍നേവിനാണ് ശിക്ഷ വിധിച്ചത്. മൂത്ത സഹോദരന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

2013 ഏപ്രില്‍ 15നാണ് യു എസിനെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷ് ലൈനിന് സമീപമുണ്ടായ ഉഗ്ര സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 കേസുകളാണ് സോക്കറിനെതിരെ ചുമത്തിയിരുന്നത്. ഈ കേസുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.

2011ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ബോസ്റ്റര്‍ സ്‌ഫോടനം. 2011ന് ശേഷം യു എസില്‍ ഒരാള്‍ക്ക് വധശിക്ഷ വിധിക്കുന്നതും ഈ സംഭവത്തിലാണ്.

Latest