Connect with us

Ongoing News

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ പൊതുനിരത്തിലേക്ക്

Published

|

Last Updated

ഹോസ്റ്റണ്‍: ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ ഇതാദ്യമായി പൊതുനിരത്തില്‍ പരീക്ഷണ ഓട്ടത്തിനൊരുങ്ങുന്നു. അമേരിക്കന്‍ നിരത്തിലാണ് കാര്‍ പരീക്ഷണ ഓട്ടത്തിനൊരുങ്ങുന്നത്. മൗണ്ടയിന്‍ വ്യൂ, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളിലാണ് കാര്‍ നിരത്തിലിറങ്ങുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ ഓടുക. അതേസമയം, കാര്‍ സ്വയം ഡ്രൈവ് ചെയ്യുമെങ്കിലും തല്‍ക്കാലം ഒരു ഡ്രൈവര്‍ കാറിലുണ്ടാകുമെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണിത്.

നേരത്തെ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് കാര്‍ പൊതുനിരത്തില്‍ പരീക്ഷിക്കനൊരുങ്ങുന്നത്. 2010 മുതല്‍ കാറിന്റെ പരീക്ഷണനിരീക്ഷണങ്ങളിലാണ് ഗൂഗിള്‍. പെഡലുകളോ സ്റ്റിയറിംഗ് വീലോ കാറിനുണ്ടാകില്ല. കാറിന്റെ സമ്പൂര്‍ണ നിയന്ത്രണം കമ്പ്യൂട്ടര്‍ സംവിധാനം വഴിയാണ്.

Latest