Connect with us

International

യുനസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട സിറിയന്‍ നഗരം ഐ എസ് പിടിച്ചു

Published

|

Last Updated

ഡമസ്‌കസ്: യുനസ്‌കോ പൈതൃകപട്ടികയില്‍ ഇടം നേടിയ, സിറിയയിലെ പ്രാചീന നഗരമായ പാല്‍മൈറ ഐ എസ് ഭീകരരര്‍ പിടിച്ചെടുത്തു. പാല്‍മൈറക്ക് സമീപമുള്ള വിമാനത്താവളത്തിന്റെയും ജയിലിന്റെയും ഇന്റലിജന്‍സ് ആസ്ഥാനത്തിന്റെയും നിയന്ത്രണവും ഐ എസ് പിടിച്ചിട്ടുണ്ട്.

പ്രാചീന സംസ്‌കൃതിയുടെ നിരവധി ശേഷിപ്പുകള്‍ നിലകൊള്ളുന്ന പാല്‍മൈറ തകര്‍ക്കുകയാണ് ഐ എസിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അത് മനുഷ്യവര്‍ഗത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമായിരിക്കുമെന്ന് യുനസ്‌കോ വൃത്തങ്ങള്‍ പറയുന്നു.

സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിനും ദേര്‍ അല്‍ സൗര്‍ നഗരത്തിനും ഇടയിലായാണ് പാല്‍മൈറ നഗരം സ്ഥിതിചെയ്യുന്നത്. സിറിയന്‍ സര്‍ക്കാര്‍ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന എണ്ണപ്പാടങ്ങളും വാതക കേന്ദ്രങ്ങളും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.