Connect with us

Alappuzha

സായി ആത്മഹത്യ: സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്‌

Published

|

Last Updated

ആലപ്പുഴ: സായി തുഴച്ചില്‍ പരിശീലന കേന്ദ്രത്തിലെ ആത്മഹത്യാ ശ്രമത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവുകളില്ലെന്ന് െ്രെകം ബ്രാഞ്ച്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകില്ല. ആത്മഹത്യാ ശ്രമം നടത്തിയ കുട്ടികള്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് അനേ്വഷണ സംഘം വ്യക്തമാക്കി. മജിസ്‌ട്രേറ്റിനും അനേ്വഷണസംഘത്തിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. സായി കേന്ദ്രത്തില്‍ വെച്ച് ബിയര്‍ കഴിച്ച കാര്യം കുട്ടികള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു. അതേ സമയം ഇത് െ്രെകം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലില്ല. സീനിയര്‍ വിദ്യാര്‍ഥികളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ആത്മഹത്യാശ്രമം നടക്കത്തക്കരീതിയില്‍ എന്താണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കൃത്യമായി പറയുന്നില്ല. പറഞ്ഞ് പഠിപ്പിച്ച പോലെയാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് അനേ്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ബിയര്‍ കഴിച്ചത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സഹതാരങ്ങള്‍ കളിയാക്കിയിരുന്നു. സായിയിലെ അധ്യാപകരും പരിശീലകരും ഇവരെ വഴക്കു പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലമാണ് കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്. കളിയാക്കാനും കുറ്റപ്പെടുത്താനും സീനിയര്‍ വിദ്യാര്‍ഥികളാണ് മുന്നില്‍ നിന്നത്. ഇതിലുളള വൈരാഗ്യമാണ് ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ കാരണമെന്നാണ് െ്രെകം ബ്രാഞ്ചിന്റെ നിഗമനം. കുട്ടികള്‍ക്ക് ബിയര്‍ എങ്ങനെ ലഭിച്ചു എന്ന കാര്യം കൂടി തെളിഞ്ഞാല്‍ അനേ്വഷണം പൂര്‍ത്തിയാകുമെന്ന് ഡിവൈ എസ് പി പാര്‍ഥസാരഥി പിള്ള പറഞ്ഞു. കഴിഞ്ഞ മാസം ആറിനാണ് ആലപ്പുഴ സായി കേന്ദ്രത്തിലെ നാല് വിദ്യാര്‍ഥിനികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും ചെയ്തിരുന്നു.