Connect with us

International

പടിഞ്ഞാറിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോകമുസ്‌ലിംകള്‍ ഒന്നിക്കണമെന്ന് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: പടിഞ്ഞാറിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോക മുസ്‌ലിംകള്‍ ഒന്നിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. തന്റെ മുന്‍ഗാമി ഖുമൈനിയുടെ ചരമവാര്‍ഷികാചരണത്തിനിടെയാണ് അദ്ദേഹം ലോകമുസ്‌ലിംകളോട് ഈ അഭ്യര്‍ഥന നടത്തിയത്. ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുല്ല ഖുമൈനിയുടെ 26ാം ചരമവാര്‍ഷികമാണ് ഇന്നലെ ഇറാന്‍ ആചരിച്ചത്. ഇറാനുമായി ആണവ ചര്‍ച്ച നടത്തുന്നു എന്നത് കൊണ്ട് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമായിരിക്കുന്നുവെന്ന് പറയാനാകില്ലെന്ന് ഖാംനഈ പറഞ്ഞു. സുന്നികളെയും ശിയാക്കളെയും മതാടിസ്ഥാനത്തിലും വര്‍ഗീയമായും വിഭജിക്കാനുള്ള ഗൂഢാലോചനകള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെ ഖുമൈനി വിശേഷിപ്പിച്ചിരുന്നത് മഹത്തായ ചെകുത്താന്‍ എന്നായിരുന്നുവെന്ന് ഖാംനഈ അനുസ്മരിച്ചു. ഇറാനുമായുള്ള ആണവ കരാറില്‍ അമേരിക്കയുടെ സത്യസന്ധതയില്‍ സംശയമുണ്ട്.
അമേരിക്കയുടെ ഇറാനുമായുള്ള ആണവ ഇടപാടുകളുടെ സത്യസന്ധതയില്‍ സംശയം പ്രകടിപ്പിച്ച ഖാംനഈ, സമീപ കാല സംഭവങ്ങളുടെ വെളിച്ചത്തില്‍ അടിച്ചമര്‍ത്തലുകാരുടെ വാഗ്ദാനങ്ങളിലും സ്വകാര്യ ചര്‍ച്ചകള്‍ക്കിടയിലെ അവരുടെ പ്രഖ്യാപനങ്ങളിലും ആത്മാര്‍ഥത നഷ്ടപ്പെട്ടത് കാണാമെന്നും ചൂണ്ടിക്കാട്ടി.

Latest