National
ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റില്‍. നിയമസഭ തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മന്ത്രിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും.
തിരഞ്ഞെടുപ്പ് സമയത്ത് ജിതേന്ദര്‍ സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
അതേസമയം അറസ്റ്റിനെതിരെ ഡല്‍ഹി സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
---- facebook comment plugin here -----