Malappuram
ബാപ്പുമുസ്‌ലിയാരുടെ ദര്‍ശനം അന്തര്‍ ദേശീയ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം: ഡോ.മുസഫര്‍ ആലം

തിരൂരങ്ങാടി: ബാപ്പുമുസ്‌ലിയാരുടെ ദര്‍ശനവും കവിതകളും അന്തര്‍ദേശീയതലത്തില്‍ വിശകലനം ചെയ്യപ്പെടണമെന്ന് ഹൈദരാബാദ് ഇ എഫ് എല്‍ യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം അസി.പ്രൊഫസര്‍ ഡോ. മുസഫര്‍ആലം അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ ജീവിതവും കവിതയും എന്ന വിഷയത്തിലുള്ള ദേശീയസെമിനാറില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളക്കരയില്‍ ജനിച്ചുവളര്‍ന്ന ബാപ്പു മുസ്‌ലിയാരുടെ ഗദ്യ-പദ്യ സംഭാവനകള്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴവും അറബി ഭാഷയിലും കവിതാരചനയിലുമുള്ള കഴിവും വ്യക്തമാക്കുന്നതാണ്. വെല്ലൂര്‍ ബാഖിയാതുസ്വാലിഹാത് സ്ഥാപകന്‍ ശൈഖ് ആദം ഹസ്‌റത്തിനെ കുറിച്ച് അദ്ദേഹം എഴുതിയ അനുസ്മരണ കാവ്യവും ചേറൂര്‍ ശുഹദാക്കളെ കുറിച്ചുള്ള ഗ്രന്ഥവും പ്രവാചകനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കവിതകളും പൂര്‍വ കവിമാരുടെ കവിതകള്‍ക്ക് പഞ്ചവല്‍കരണം നടത്തിയ ബൈത്തുകളും മണ്‍മറഞ്ഞ പല സാഹിത്യകാരന്‍മാരുടേയും രചനകളുമായി കിടപിടിക്കുന്നതാണ്. കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും രണ്ടത്താണി ജാമിഅ നുസ്‌റത്ത് ഒ കെ ഉസ്താദ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്ാഹീം ഖലീല്‍ ബുഖാരി, ഡോ.ഹുസൈന്‍ രണ്ടത്താണി, ഡോ.കെ എം മുഹമ്മദ്, ഡോ.ബീരാന്‍ മൊയ്തീന്‍, അറബിക് വിഭാഗം തലവന്‍ ഡോ.എ ബി മൊയ്തീന്‍കുട്ടി മുഹമ്മദ് ശരീഫ് നുസ്‌റി പ്രസംഗിച്ചു.വിവിധ സെഷനുകളില്‍ ഡോ.കെ കെ അബൂബക്കര്‍, ഡോ.കെ കെ അബ്ദുലത്തീഫ് ഫൈസി, നുഐമാന്‍ (ഹൈദ്രാബാദ് ഇഫഌ യൂനിവേഴ്‌സിറ്റി)ഫൈസല്‍ അഹ്‌സനി രണ്ടത്താണി ഡോ.അലി നൗഫല്‍, പി എം മുഹമ്മദ്, അബ്ദുശുക്കൂര്‍ സഖാഫി സിദ്ദീഖി, പി അബ്ദുറഹീം അബ്ദുല്‍ജബ്ബാര്‍,അബ്ദുര്‍റഹീം തേക്കില്‍, യുഎസ് അഫ്‌സല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.സമാപന സംഗമത്തില്‍ ഡോ.എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അലിബാഖവി ആറ്റുപുറം അവാര്‍ഡ്ദാനം നടത്തി. അറബിക് വിഭാഗം അസി.പ്രൊഫ ഡോ. ഇ അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു.