Connect with us

Ongoing News

റമസാന്‍ കനിവ്; ദുബൈയില്‍ 734 ഉം അജ്മാനില്‍ 119ഉം പേര്‍ ജയില്‍ മോചിതരാവും

Published

|

Last Updated

ദുബൈ: റമസാനിന്റെ കാരുണ്യക്കനിവില്‍ ദുബൈയിലെ വിവിധ ജയിലുകളില്‍ തടവുശിക്ഷയനുഭവിക്കുന്ന 734 പേര്‍ക്കും അജ്മാന്‍ ജയിലിലെ 119 പേര്‍ക്കും മോചനം നല്‍കാന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടു.
ദുബൈയിലും അജ്മാനിലും ഇന്ത്യക്കാരുള്‍പെടെ വിവിധ രാജ്യക്കാര്‍ ആനുകൂല്യത്തിനര്‍ഹരാകുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി ലഭിക്കുന്ന ഇളവുകള്‍ ഉപയോഗപ്പെടുത്തി ജയില്‍ ജീവിതം അവസാനിപ്പിച്ച് പുറത്തുവരുന്നവര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ റമസാന്‍ അവസരമൊരുക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. റമസാന്‍ പ്രമാണിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 879 പേരുടെ ജയില്‍ മോചനത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.