Connect with us

Kozhikode

സഹപ്രവര്‍ത്തകന്റെ ചികിത്സാ ചെലവിന് പണം സ്വരുപിച്ച് ഓട്ടോ തൊഴിലാളികള്‍ മാതൃകയായി

Published

|

Last Updated

കുന്നംകുളം സഹപ്രവര്‍ത്തകന്റെ ചികിത്സാ ചെലവിനായി ഓട്ടോറിക്ഷ തൊഴിലാളികള്‍ സ്വരൂപിച്ചത് 79000 രൂപ. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഇരുപതോളം വരുന്ന ഓട്ടോ ടാക്‌സി തൊഴിലാളികളാണ് നന്‍മയുടെ വെള്ളി വെളിച്ചവുമായി രംഗത്തെത്തിയത്. ബൈക്കപകടത്തില്‍ പരുക്കേറ്റ് തൃശൂരിലെ സ്വാകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇരവിമംഗലം സാമുവലിന്റെ മകന്‍ രജ്ഞിത്തിനാണ് പണം പിരിച്ച് നല്‍കി ഓട്ടോടാക്‌സി തൊഴിലാളികള്‍ മാതൃകയായത്. കൂനമൂച്ചിയില്‍ ഹോട്ടല്‍ തൊഴിലാളിയാണ് രന്‍ജിത്ത്. കഴിഞ്ഞ മാസം പഴഞ്ഞിയില്‍ ടിപ്പറിടിച്ച് മരിച്ച റെജിയുടെ സഹോദരന്റെ ഭാര്യ സഹോദരനാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രന്‍ജിത്ത്. റെജിയുടെ 41 ാം ചരമദിന ചടങ്ങുകള്‍ കഴിഞ്ഞ് ഈ മാസം 13 ന് വീട്ടില്‍ നിന്ന് ബൈക്കില്‍ ചാലിശ്ശേരിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. രാത്രി 11 ന് അക്കിക്കാവില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് രന്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റത്. ഇപ്പോള്‍ തൃശൂര്‍ അശ്വാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഡ്രൈവര്‍മാരുടെ ഒരു ദിവസത്തെ വേതനവും സമീപവാസികളുടെ സഹായവുമാണ് പണം സ്വരൂപിക്കാന്‍ സാധിച്ചത്.
രണ്ട് ദിവസം കൊണ്ടാണ് ഇത്രയും പണം സ്വരൂപിക്കാന്‍ ഇവര്‍ക്ക് സാധിച്ചത്. തൃശൂരിലെ ആശുപത്രിയിലെത്തി രന്‍ജിത്തിന്റെ അമ്മക്ക് പണം കൈമാറി. ഒരു ദിവസത്തെ വേതനം നഷ്ടപ്പെട്ടെങ്കിലും അതിനെക്കാള്‍ ആയിരം ഇരട്ടി വിലയുളള ജീവന്‍ രക്ഷിക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്ത്തിയിലാണ് ഒരു കൂട്ടം ഓട്ടോ ടാക്‌സി തൊഴിലാളികള്‍.

 

Latest