Connect with us

Ongoing News

കൊളംബിയയെ കീഴടക്കി അര്‍ജന്റീന സെമിയില്‍

Published

|

Last Updated

നൈജീരിയക്കെതിരെ അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ് ഗോള്‍ നേടുന്നു

സാന്റിയാഗോ: ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്കന്‍ ഫുട്‌ബോളിന്റ സെമിഫൈനലില്‍ പ്രവേശനംനേടി. സഡന്‍ ഡെത്തില്‍ 5-4ലാണ് അര്‍ജന്റീനയുടെ ജയം. ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ബ്രസീല്‍-പരാഗ്വെ മത്സരത്തിലെ വിജയികളെയാണ് അര്‍ജന്റീന നേരിടുക.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. തുടര്‍ന്നു ഷൂട്ടൗട്ടില്‍ ഇരുടീമും 4-4 കിക്കുകള്‍ വലയിലെത്തിച്ച് തുല്യത പാലിച്ചതോടെ മത്സരം സഡന്‍ ഡെത്തിലേക്കു നീളുകയായിരുന്നു. എന്നാല്‍ സഡന്‍ ഡെത്തിലെ ആദ്യ രണ്ടു കിക്കുകളും ഇരുടീമും പാഴാക്കി. കൊളംബിയന്‍ താരം ജീസണ്‍ മുറില്ലോ മൂന്നാമത്തെ കിക്കും പാഴാക്കിയതോടെ കാര്‍ലോസ് ടെവസിന്റെ ഊഴമെത്തി. കൊളംബിയന്‍ ഗോളി ഡേവിഡിനെ കബളിപ്പിച്ച് ടെവസ് പന്ത് വലയിലെത്തിച്ചതോടെ മെസിയും കൂട്ടരും വിജയം ആഘോഷിച്ചു.

Latest