Connect with us

Kasargod

കുമ്പളയിലും കാഞ്ഞങ്ങാട്ടും റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

Published

|

Last Updated

കാഞ്ഞങ്ങാട്: ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സോണ്‍തലത്തില്‍ സംഘടിപ്പിച്ചുവരുന്ന റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് കാഞ്ഞങ്ങാട്ടും കുമ്പളയിലും തുടക്കമായി.
കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ സി അബ്ദല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ദഅ്കാര്യ സെക്രട്ടറി അബ്ദുല്‍ വാഹിദ് സഖാഫി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദുല്‍ മുനീറുല്‍ അഹ്ദല്‍, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, കരീം ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് സഖാഫി ആവളം സ്വാഗതവും ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു.
ഹോസ്ദുര്‍ഗ് സോണ്‍ കമ്മറ്റി പുതിയകോട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ കെ അബ്ദുല്‍ഖാദര്‍ അഴിത്തലയുടെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു കെപി അബ്ദുറഹ്മാന്‍ സഖാഫി പ്രാര്‍ഥന നടത്തി. ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തി.
സി അബ്ദുല്ല ഹാജി ചിത്താരി, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, സി എച്ച് ആലിക്കുട്ടി ഹാജി, അബ്ദുറഹ്മാന്‍ അശ്‌റഫി, അബൂബക്കര്‍ ബാഖവി അഴിത്തല, ഡോ. കെ പി അബ്ദുല്ല, സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ്, അബ്ദുല്ല സഖാഫി മഞ്ചേരി, മദനി അബ്ദുല്‍ ഹമീദ്, മടിക്കൈ അബ്ദുല്ലഹാജി, ബശീര്‍ സഖാഫി, അലി പൂച്ചക്കാട്, സ്വാലിഹ് ഹാജി മുക്കൂട്, സി എ ഹമീദ് മൗലവി, മൂസ പടന്നക്കാട്, നൗഷാദ് അഴിത്തല എന്നിവര്‍ പ്രസംഗിച്ചു. ബശീര്‍ മങ്കയം സ്വാഗതവും അബ്ദുസ്സത്താര്‍ പഴയ കടപ്പുറം നന്ദിയും പറഞ്ഞു.
നാളെ 12 മണിക്ക് നടക്കുന്ന സമാപന കൂട്ടുപ്രാര്‍ഥനയോടെ ഇരുകേന്ദ്രങ്ങളിലും റമസാന്‍ പ്രഭാഷണം സമാപിക്കും.

Latest