Connect with us

Wayanad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 9.5 ലക്ഷം രൂപയുടെ ചികിത്സാസഹായം അനുവദിച്ചു

Published

|

Last Updated

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വയനാട് ജില്ലയിലെ വിവിധ രോഗികള്‍ക്കായി 9.5 ലക്ഷം രൂപയുടെ ചികില്‍സാ സഹായം അനുവദിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
വിവിധ അസുഖങ്ങള്‍ ബാധിച്ച മാനന്തവാടി താഴെയങ്ങാടി സുജാ നിവാസില്‍ വി.കെ. വേണുഗോപാല്‍, പേര്യ ആലാറ്റില്‍ മുണ്ടനാനിക്കല്‍ ടെസ്സി ജോസ്, മാനന്തവാടി ഒഴക്കോടി വിമലാനഗര്‍ ചിറ്റേത്ത് ട്രീസ ബെന്നി, മാനന്തവാടി കമ്മന ലക്ഷ്മി സദനത്തില്‍ ലക്ഷ്മി നെറ്റിയാര്‍, തൊണ്ടര്‍നാട് പാലിയോട്ടില്‍ ഗോപാലക്കുറുപ്പ്, വാളാട് ചക്കര വീട്ടില്‍ ആമിന, പനമരം തിരുവാള്‍ പാത്തുമ്മ, പയ്യമ്പള്ളി മുട്ടങ്കര പാറപ്പുറത്ത് ഡെയ്‌സി ബാബു, മീനങ്ങാടി കുപ്പമടത്തില്‍ ഹണിജോണ്‍, നല്ലൂര്‍നാട് കമ്മന ശ്രീദേവി സദനത്തില്‍ വി.എം. മാധവന്‍നായര്‍, കാട്ടിക്കുളം എടയൂര്‍ക്കുന്ന് സുബ്രഹ്മണ്യന്‍, പനമരം നീര്‍വാരം പുരയ്ക്കല്‍ പി.ഡി.ജോസഫ്, മാനന്തവാടി ക്ലബ്ബ്കുന്ന് വട്ടംപറമ്പത്ത് വി. ലീല എന്നിവര്‍ക്ക് 25,000 രൂപ വീതവും മാനന്തവാടി താഴെയങ്ങാടി സുജാനിവാസില്‍ വി.കെ. സുബ്ബലക്ഷ്മിയമ്മ, തേറ്റമല പൂവ്വക്കുളത്ത് വീട്ടില്‍ മേരി, തേറ്റമല സിക്കന്തറ അബ്ദുള്‍സലീം, കുറ്റിമൂല വളവില്‍ രാജമ്മ, ആലാറ്റില്‍ കൂനമ്മാക്കല്‍ മത്തായി, തലപ്പുഴ കട്ടേരിക്കുന്ന് കല്ലിങ്കല്‍ കുഞ്ഞിമുഹമ്മദ്, തേറ്റമല വെള്ളിലാടി കുറവുമ്പുറത്ത് ബാവുട്ടി, എടവക എള്ളുമന്ദം മുത്താറിമൂല വടക്കേമുറിയില്‍ സുമതി, പെരുവക കൂവളമൊട്ടംകുന്ന് മങ്കുഴിയില്‍ എം.എ. രാജു എന്നിവര്‍ക്ക് 20,000 രൂപ വീതവും വെണ്‍മണി കാമ്പട്ടി വള്ളിക്കാവുങ്കല്‍ മത്തായിക്ക് 15,000 രൂപയും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചികില്‍സാസഹായം ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നല്‍കിയ 34 പേര്‍ക്ക് പതിനായിരം രൂപ വീതവും സഹായധനം അനുവദിച്ചിട്ടുണ്ട്.

Latest