Connect with us

Palakkad

വെറ്റമിന്‍ ഡി യുടെ കുറവ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ഐ എം എ

Published

|

Last Updated

പാലക്കാട്: വൈറ്റമിന്‍ ഡിയുടെ കുറവ് ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അത് ഹൃദയാഘാതം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
വൈറ്റമിന്‍ ഡിയുടെ അഭാവം മൂലം ഇന്ത്യന്‍ ജനത നേരിടുന്ന വിവധങ്ങളായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാലക്കാട് സംഘടിപ്പിച്ച കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷനിലാണ് (സി.എം.ഇ) ഐ.എം.എ ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എം.എ യുടെ പുതിയ സംരംഭമായ റൈസ് ആന്റ് ഷൈന്‍ കാംപെയിനിന്റെ ഭാഗമായിട്ടായിരുന്നു സി എം ഇ സംഘടിപ്പിച്ചത്.
നഗരത്തിലെ 30 പ്രമുഖ ഡോക്ടര്‍മാര്‍ സി.എം.ഇ യില്‍ പങ്കെടുത്തു. “വര്‍ഷത്തില്‍ ഏറിയ സമയവും ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് 90 ശതമാനം ആളുകളും വൈറ്റമിന്‍ ഡിയുടെ അഭാവം നേരിടുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സന്തുലിതമല്ലാത്ത ആഹാര ക്രമീകരണം, മതിയായ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കല്‍, കട്ടികൂടിയ വസ്ത്രങ്ങളുടെ ഉപയോഗം എന്നിവ ഇതിന് കാരണങ്ങളാണ്.
വൈറ്റമിന്‍ ഡിയുടെ അഭാവം ഒരു വ്യക്തിയുടെ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ക്യാന്‍സര്‍, പ്രമേഹം, ഹൃദയാഘാതം, ടി ബി തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
എല്ലാ പ്രായത്തിലുമുള്ള പുരുഷന്‍മരിലും സ്ത്രീകളിലും വൈറ്റമിന്‍ ഡിയുടെ അഭാവം കാണപ്പെടുന്നുണ്ടെങ്കിലും അടച്ചിട്ട മുറികളില്‍ ദീര്‍ഘ സയമം ജോലി ചെയ്യുന്നവര്‍, സസ്യാഹാരം മാത്രം കഴിക്കുന്ന വീട്ടമ്മമാര്‍ എന്നിവരിലാണ് ഇതിന്റെ തോത് കൂടുതലായി കാണപ്പെടുന്നത്. സൂര്യ പ്രകാശത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള വൈറ്റമിന്‍ അനുബന്ധ പദാര്‍ത്ഥങ്ങള്‍ കഴിക്കുക എന്നിവയാണ് വൈറ്റമിന്‍ ഡിയുടെ അഭാവം നേരിടുന്നവരോടുള്ള എന്റെ ഉപദേശം.
വൈറ്റമിന്‍ ഡി സമൃദ്ധമായ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നിനായി സര്‍ക്കാര്‍ ഒരു ദേശീയ നയം രൂപപ്പെടുത്തേണ്ടതാണ്.” തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്ററിലെ എന്‍ഡോക്രിനോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. സുനില്‍ കെ മേനോന്‍ അഭിപ്രായപ്പെട്ടു.
“അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐ എം എയുടെ റൈസ് ആന്റ് ഷൈന്‍ കാംപെയിന്‍ വൈറ്റമിന്‍ ഡി യുടെ അഭാവത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ആരോഗ്യ സംരക്ഷണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തുകയും ചെയ്യും.