Connect with us

Gulf

മര്‍കസ് ഗ്ലോബല്‍ അലുംനി പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു

Published

|

Last Updated

ദുബൈ: മര്‍കസ് ഗ്ലോബല്‍ അലുംനി പ്രവര്‍ത്തനങ്ങള്‍ യു എ ഇയില്‍ ഊര്‍ജിതമാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. കാരന്തൂര്‍ മര്‍കസില്‍ നിന്ന് കഴിഞ്ഞ 30 വര്‍ഷങ്ങളിലായി പഠിച്ചു പുറത്തിറങ്ങിയ അമ്പതിനായിരത്തിലധികം വരുന്ന പൂര്‍വ വിദ്യാര്‍ഥികളെ ഉള്‍പെടുത്തിയാണ് ഗ്ലോബല്‍ അലുംനി പ്രവര്‍ത്തനം സജീവമാക്കുന്നത്. യു എ ഇ അടക്കം വിവിധ രാജ്യങ്ങളില്‍ ഇതിനകം അലുംനി ചാപ്റ്ററുകള്‍ നിലവില്‍ വന്നിട്ടുണ്ട്. യു എ ഇയില്‍ വിവിധ എമിറേറ്റുകളില്‍ പ്രത്യേക സംഗമങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്നുണ്ട്.

ദീര്‍ഘകാലം മര്‍കസ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്തിന്റെ സ്മരണാര്‍ഥം അലുംനി ഗ്ലോബല്‍ ചാപ്റ്റര്‍ മര്‍കസ് കാമ്പസില്‍ അലുംനി ഭവന്‍ നിര്‍മിക്കുന്നതിനോടനുബന്ധമായാണ് ഗ്ലോബല്‍ അലുംനി പ്രവര്‍ത്തനം സജീവമാക്കുന്നത്. സഖാഫി ശൂറാ കൗണ്‍സില്‍, ഓസ്മക്, മര്‍കസ് ബോര്‍ഡിംഗ് അലുംനി, ഓസ്‌മോ, ഐ ടി ഐ, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരുടെ അലുംനി കൂട്ടായ്മകളാണ് ഭവന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും പരിസ്ഥിതി സൗഹൃദവുമായ നിര്‍മാണത്തിലൂടെ പണി പൂര്‍ത്തിയാക്കുന്ന അലുംനി ഭവനില്‍ നക്ഷത്ര നിലവാരത്തിലുള്ള താമസ സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, റസ്റ്റോറന്റ് തുടങ്ങിയവയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബൃഹത് പദ്ധതിയും ഇതോടനുബന്ധിച്ച് രൂപകല്‍പന ചെയ്തിട്ടുണ്ട്. ഗ്ലോബല്‍ അലുംനിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ പങ്കാളിത്തം ലഭ്യമാക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ഇതിന്നായി പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ചുനല്‍കി അംഗത്വമെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 056-8413725, 055-9147909.

Latest