Connect with us

Kozhikode

കായിക താരത്തിന് വീടൊരുക്കുന്നു

Published

|

Last Updated

നാദാപുരം: കായപ്പനച്ചിയില്‍ സംസ്ഥാന പാതയോരത്ത് കുടിലില്‍ കഴിയുന്ന വിദ്യാര്‍ഥിനിയായ കായിക താരത്തിന് വീടൊരുക്കുന്നു. തിരുവനന്തപുരം ജി വി രാജാസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍ കിട്ടിയ അഞ്ജലിക്കാണ് വീട് നല്‍കാന്‍ തീരുമാനിച്ചത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കൂലി വേലക്കായെത്തിയ രാജേന്ദ്രന്‍- പാര്‍വതി ദമ്പതികളുടെ ഇളയ മകളാണ് അഞ്ജലി. യു പി, ഹൈസ്‌കൂള്‍ തലങ്ങളില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാ തലത്തില്‍ അംഗീകാരം ലഭിച്ചതോടെ തിരുവനന്തപുരം ജി വി രാജാസ് സ്‌പോര്‍സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരിക്കുകയാണ്.
ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിലാണിവരുടെ താമസം. സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിന് 15 ദിവസം മുമ്പ് അഞ്ജലിയുടെ പിതാവ് മരിച്ചിരുന്നു.നിത്യചെലവിന് പോലും വഴിയില്ലാത്ത കുടുംബത്തിന് താങ്ങാനാത്ത പ്രഹരമായിരുന്നു രാജേന്ദ്രന്റെ വേര്‍പാട്.
സ്വപ്‌നം പൊലിയുമെന്ന ഘട്ടത്തിലാണ് മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജനമൈത്രീ പോലീസും മറ്റും രംഗത്ത് വന്നത ് കുടുംബത്തിന് ഏറെ ആശ്വാസമായി. ഇപ്പോള്‍ കോടഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്ത് നാല് സെന്റ് ഭൂമിയും വീടും ഈ കുടുംബത്തിന് വാങ്ങി നല്‍കാനാണ് തീരുമാനം. നാദാപുരം പ്രസ് ക്ലബ്ബും നാദാപുരം പോലീസും ഇതിന്റ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇതിന്റെ ഫണ്ടിലേക്കായി വാഗ്ദാനമൊഴുകി.
ദുബൈ കെ എം സി സി ഒരു ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് വലിയാണ്ടി അബ്ദുല്ല യോഗത്തെ അറിയിച്ചു. നാദാപുരത്തുകാര്‍ എന്ന ഫെയിസ് ബുക്ക് കൂട്ടായ്മ അര ലക്ഷം രൂപയും ഖത്തര്‍ കെ എം സി സി മണ്ഡലം പ്രസിഡന്റ് പി എ തലായി, മസ്‌ക്കറ്റ് കെ എം സി സി മണ്ഡലം സെക്രട്ടറി അഷറഫ് പൊയ്ക്കര, സീ ഷെല്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ ടി ടി കെ ഖാദര്‍ ഹാജി എന്നിവര്‍ കാല്‍ ലക്ഷം രൂപ വീതവും നരിക്കോള്‍ നൗഫല്‍, കോറോത്ത് അമ്മദ് ഹാജി എന്നവര്‍ പതിനായിരം വീതവും ടി കെ പ്രഭാകരന്‍ മാസ്റ്റര്‍ അയ്യായിരം രൂപയും വാഗ്ദാനം ചെയ്തു. വിലക്ക് വാങ്ങുന്ന വീടും പറമ്പും ഒരു മാസത്തിനകം അഞ്ജലിയുടെ പേരില്‍ രജിസ്‌റ്റേഷന്‍ നടത്തി കുടുംബത്തെ ഏല്‍പ്പിക്കാനാണ് തീരുമാനം. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് പി കെ സുജാത, വൈസ് പ്രസിഡന്റ് കെ എം സമീര്‍, ബംഗ്ലത്ത് മുഹമ്മദ്, നാദാപുരം സി ഐ സുനില്‍കുമാര്‍, എസ് ഐ. കെ ടി ശ്രീനിവാസന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം കെ അഷറഫ്, സി എച്ച് ബാലകൃഷ്ണന്‍, കെ എം രഘുനാഥ്, ടി കെ പ്രഭാകരന്‍, കെ ഹേമചന്ദ്രന്‍, ഹാരിസ് കൊത്തിക്കുടി, ജമാല്‍ കല്ലാച്ചി, പി എം നാണു, അബ്ബാസ് കണേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫണ്ട ശേഖരണത്തിനായി സൂപ്പി നരിക്കാട്ടേരി (ചെയര്‍.), എസ്‌ഐ.കെ ടി ശ്രീനിവാസന്‍ (കണ്‍.), എം കെ അഷറഫ്(കോ ഓഡിനേറ്റര്‍), പി എ താലായി(ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മറ്റി രൂപവത്കരിച്ചു.