Connect with us

Palakkad

മലമ്പുഴ കാനനകാഴ്ച കാണാന്‍ പദ്ധതിയുമായി വനം വകുപ്പ്‌

Published

|

Last Updated

പാലക്കാട്: മലമ്പുഴ കാനനകാഴ്ച കാണാന്‍ പദ്ധതി. വനംവകുപ്പിന്റെ സഹായത്തോടെയാണ് ഉദ്യാനത്തിനുള്ളില്‍നിന്ന് തുടങ്ങി സമീപത്തെ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ദൃശ്യങ്ങള്‍കണ്ട് തിരിച്ചെത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
പദ്ധതികളുടെ രൂപരേഖ പൂര്‍ത്തിയായിവരികയാണ്. ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറഞ്ഞു. പത്തോളം വ്യൂ പോയന്റുകളില്‍നിന്നുകൊണ്ട് കാടിന്റെയും ഡാമിന്റെയും ദൃശ്യത ഭംഗി നുകരാനാവുംവിധമാണ് യാത്ര. 40 കി. മീറ്ററോളമാണ് ദൂരം. ഇതില്‍ ഏറിയപങ്കും വനത്തിലൂടെയാണ്. കവറക്കുണ്ട് വെള്ളച്ചാട്ടം, കൊല്ലങ്കുന്ന് തുരുത്ത് എന്നിവയടക്കമാണ് 10 വ്യൂപോയന്റുകള്‍.
പദ്ധതി നടപ്പാക്കുന്നതിന് തെക്കേ മലമ്പുഴയെയും കൊല്ലങ്കുന്നത്തെയും ബന്ധിപ്പിച്ചുകൊണ്ട് എലിവാല്‍പ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണം. 500മീറ്റര്‍ വരുന്ന ഈ പാലം മാത്രമാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവ്. ഉദ്യാനത്തിലേക്ക് നോക്കിനില്‍ക്കുന്ന പടിഞ്ഞാറു”ഭാഗത്തുള്ള മൊട്ടക്കുന്നിനെ ബന്ധിപ്പിച്ചുള്ള പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. മൊട്ടമലയുടെ മുകളില്‍നിന്നാല്‍ പാലക്കാടിന്റെ മിക്ക കാഴ്ചകളും കാണാന്‍ കഴിയും.
വര്‍ഷകാലത്ത് മലമ്പുഴഡാമിലേക്ക് ഒഴുകിയെത്തുന്ന ചെറു അരുവികളുടെ മനോഹര കാഴ്ചയും ഈ മലയുടെ മുകളില്‍നിന്നുള്ള ദൃശ്യമാണ്. നിലവില്‍ മൊട്ടമലയിലേക്ക് കയറാന്‍ ചെറിയ സൗകര്യമേയുള്ളൂ. ഇത് വിപുലമാക്കി എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികള്‍ക്ക് മലയുടെ മുകളില്‍ക്കയറി കാഴ്ചകള്‍ ആസ്വദിക്കാനാവുംവിധമുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഡാമിന്റെ മുകളിലേക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടായിരുന്ന എ പോയന്റില്‍ പടിക്കെട്ടുകള്‍ വീതികൂട്ടി.
നിലവിലുള്ള 21 ഫൗണ്ടനുകളില്‍ 14 എണ്ണം പ്രവര്‍ത്തനസജ്ജമായി. ബാക്കിയുള്ളവകൂടി ഓണത്തോടെ സജ്ജമാക്കുമെന്ന് ഓവര്‍സിയര്‍ പ്രസാദ് അറിയിച്ചു.

Latest